Monday, 13 June 2011

കവിത 


തീ.....

കല്ലറയില്‍വച്ച  ശവംപോലെ
അച്ഛന്റേം അമ്മേടേം സ്നേഹം.
ശവകല്ലറ തുറക്കാന്‍ ഇഷ്ടമില്ലാത്തപോലെ
സ്നേഹിക്കാനും അവര്‍ ഇഷ്ടപ്പെട്ടില്ല.
അമ്മ വീട്ടില്‍ മെഴുകുതിരിയായി കത്തിയേരിഞ്ഞു.
അച്ഛന്‍ വീട്ടില്‍ നരകത്തീയായി കത്തിയേരിഞ്ഞു.
ഞങ്ങള്‍
മക്കള്‍, കാട്ടുതീയായി ലോകത്തെ ചുട്ടെരിച്ചു.






കവിത 
ഒട്ടകം 

പ്രസവിച്ചപ്പോള്‍ 
ഞാന്‍ ഒട്ടകമാണെന്നു അമ്മ പറഞ്ഞു .
അതുകൊണ്ട്  അമ്മയെന്നെ ആട്ടിയകറ്റി,
മരുഭൂമിയിലേക്ക് വിട്ടു 
വീട്ടിലെ  സകലഭാരവും 
മുതുകില്‍ വച്ച് തരാനും മറന്നില്ലമ്മ.
കാലങ്ങളോളം ചുമന്നു ചുമന്നു......
മരുഭൂമി മുഴുവന്‍ ചുറ്റിത്തീര്‍ത്തു തീര്‍ത്തു
വീട്ടിലെത്തിയപ്പോള്‍ 
അമ്മയും സഹോദരങ്ങളും  ചോദിച്ചു .
ഒട്ടകത്തിനു വീട്ടിലെന്താ കാര്യം? 
വല്ല മരുഭൂമിയിലേക്കും  പൊയ്ക്കൂടെ?
ഞാനിപ്പോഴും മരുഭൂമിയിലാണ്.